Local Kannur news, India
DATASCIENCE
Dreaming for a job as a Datascientist?? And didn't know where to start and what to study...here is a route map to reach your destination.
1.Study a programming language.R/Python
2.Study the Libraries
*Pandas
*Numpy
3.Learn statistics
4.Go through the Visualization libraries.
5.Understand the Machine Learning Algorithms.
6.Deployment
7.Deep Learning
8.Databases
9.Visualization
Growth vs environment: a controversy
our surroundings where we dwell and adapt to make a living is called environment. State of an environment truly depends on the species inhabiting it . The limit is unreasonably crossed due to the manmade effects like global warming, deforestation etc.
In earlier times ,mornings were filled with fog, now we see thick fumes of smoke instead. Industrialisation has a great share in environmental destruction .this is where we come to the topic environment vs growth.
Industrial and economic growth cannot be sacrificed because daily life of millions of people depend on this. Growth has helped a lot in eradicating poverty in numerous places . Starvation gets uncontrolled due to the economic growth. But the side effects of industrial growth are increasing day by day proposing a potential risk to life itself on earth.
Environment changes on Earth due to growth are very evident. Sparrows chirping around houses was a common sight in the olden Times. man made changes affected birds a lot long concrete buildings, misleading headlights, high intensity mobile radiations, etc can be pointed out as reasons. our society is literally changing into concrete jungles.
When man sought expansions of his industries and establishments ,he did not even a glance at the destroying environment . Not only other animals , but humans itself are at considerable risk like lack of drinking water ,calamities like flood, drought , global warming etc. which are after effects of unexpected changes in nature caused by men.
Continuous deforestation has resulted in less amount of oxygen ,more heat and soil erosion. The increased use of chlorofluorocarbons have led to the destruction of ozone layer which protect us from ultraviolet rays . Greenhouse gases which are supposed to be protective have turned to hazardous gases threatening .
On account of development and population growth the environment has seen mass destruction that cannot be set right at least in the years to come. The reason is that we are are facing twin crisis economic and environmental as they are highly interrelated. Climate change presents the greatest threat to sustaining high growth . Destruction caused by natural calamities only lead to economic costs and limiting economic growth .
Government only consider what is right for the people in the present times ,the after effects which are gonna be more severe is is mostly neglected .when it comes to global aspects no country rich or poor has the environmental motivation to conserve and preserve the nature
As per the forest guidelines ,ten saplings must be planted for every tree cut but there are no strict enforcement leading to the situation where everyone ignores it. No community or agency is appointed to supervise if these guidelines are fulfilled . We live in a society where men cuts off trees to grow roots of industries and establishments. We need to realise the true fact that environment and growth are the two sides of the same coin ,rather than trying to sacrifice one, we need to to learn to protect both.
environment impact assessment is a process of evaluating the likely environmental impacts of a proposed developmental project .but the freedom of the community is limited to promote more development of the society. It is a false perception that economic growth leads without environmental considerations . Our environment has always nurtured man and helped men grow in leaps and bounds and reach his goals . But if we don't set right the imbalance created, it will lead to a severe condition where it cannot be restored and all effort of growth will end up in vain.
written by a 16 year old.?
Nilina Elizebeth Joseph
A fight against COVID 19
It's a international health emergency, a pandemic, we all are trying hard to fight against it. At Sanjeevani hospital NTPC Singrauli, we are holding awareness session for our contact workers, our sanitary workers and health workers. We have developed isolation wards and taking all necessary steps to safeguard our folks.
Home Quarantine , thermal screening at gates, video conferencing with Apollo doctors, training by VC, holding mock drills, running respiratory clinic.
Despite of being in remote location and with limited resources we are trying our best to contain this pandemic. We are having motivation and support of our management and continuous guidance from our Corporate cell. Corporate medical cell has gone extra miles to provide us with all necessary materials like PPE kits, developing SOPs for our various processes and coordinating informative webinars for health workers.
We are country's biggest power producers, hence need to be extra vigilant because ' if we stop , the country stops' .
A special mention of our Power engineers who are disposing their duties with utmost sincerity even in this crisis.
May God have mercy on us soon.
കൊവിഡ് 19; അടുത്ത രണ്ടാഴ്ച കൊണ്ട് ഇന്ത്യയില്‍ സംഭവിച്ചേക്കാവുന്നത്...
കൊറോണ വൈറസുമായി ബന്ധപ്പെട്ട് പല തരം പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം നടക്കുന്നുണ്ട്. 'കൊറോണ' വിഷയത്തില്‍ വരുന്ന പതിന്നാല് ദിവസങ്ങള്‍ നമുക്ക് നിര്‍ണായകമാണെന്ന് വാദിക്കുന്ന ചില സന്ദേശങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ടായിരുന്നു.
എന്താണ് ഈ പതിനാല് ദിവസത്തിന്റെ കണക്ക്? ഈ സമയത്തിനകം എന്ത് മാറ്റമാണ് ഇന്ത്യയില്‍ സംഭവിക്കുക? വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ യാഥാര്‍ത്ഥത്യത്തിലേക്ക് കടക്കുകയാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രധാനമായ കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം...
വരുന്ന പതിനാല് ദിവസങ്ങള്‍
അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദിവസവും നിര്‍ണ്ണായകമാണ്. പക്ഷെ അത് അറിഞ്ഞത് കൊണ്ട് മാത്രം എന്ത് കാര്യം? എന്താണ് അടുത്ത ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത് എന്നതറിഞ്ഞാലല്ലേ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കാന്‍ പറ്റൂ.
ഭാഗ്യത്തിന് കൊറോണയുടെ കാര്യത്തില്‍ ഇത്തരം പ്രവചനം സാധ്യമാണ്, കാരണം ഇപ്പോള്‍ ലോകത്ത് 160 രാജ്യങ്ങള്‍ക്ക് മുകളില്‍ കൊറോണ ബാധ ഉണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലാണ് തുടങ്ങിയത്, അവിടെ ഇന്നലെ പുതിയതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വായിച്ചത്. അപ്പോള്‍ കൊറോണയുടെ തുടക്കവും ഒടുക്കവും ഇപ്പോള്‍ അത്യാവശ്യം നമുക്കറിയാം. അതറിഞ്ഞാലും വേണ്ട തീരുമാനങ്ങള്‍ വ്യക്തിപരമായും സാമൂഹികമായും നാം എടുക്കുമോ എന്നാണ് പ്രശ്നം. തല്ക്കാലം അടുത്ത പതിനാലു ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാം.
1. ഇന്ത്യയില്‍ മൊത്തം കേസുകള്‍ ആയിരത്തിന് മുകളില്‍ പോകും. ലോകത്തില്‍ ഇപ്പോള്‍ ആയിരത്തിന് മുകളില്‍ കൊറോണ കേസുകള്‍ ഉള്ള പതിനാലു രാജ്യങ്ങളുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളേക്കാള്‍ ചെറിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ പലതിലും ഈ മാസം ആദ്യം കൊറോണബാധയുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ 191 കേസുകള്‍ ഉണ്ടെന്നാണ് ഇന്ത്യയുടെ കോവിഡ് ഡാഷ്ബോര്‍ഡ് പറയുന്നത്. കോവിഡ് പകര്‍ച്ച തടയാനുള്ള കര്‍ശനമായ നടപടികള്‍ ഇനിയും ഇന്ത്യയില്‍ വന്നിട്ടില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ കേസുകള്‍ അടുത്ത രണ്ടാഴ്ചക്കകം ആയിരം കടക്കുമെന്ന് ഏകദേശം ഉറപ്പിക്കാം.
2. ആളുകള്‍ പരിഭ്രാന്തരാകും: കൊറോണയെപ്പറ്റി ആദ്യം വാര്‍ത്ത വരുന്പോള്‍ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നെന്നാണ് ചിന്തിച്ചത്. പിന്നെ കുറച്ചു കൊറോണ തമാശകളായി. മറ്റു രാജ്യങ്ങളില്‍ എന്തുകൊണ്ട് പടര്‍ന്നു, സ്വന്തം നാട്ടില്‍ എന്തുകൊണ്ട് പടരില്ല എന്നുള്ള ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. ശേഷം കൊറോണ കേസുകള്‍ അടുത്തെത്തി മൊത്തം എണ്ണം ആയിരത്തില്‍ കവിയുന്നു, ആളുകള്‍ പരിഭ്രാന്തരാകുന്നു. എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ഇതുവരെ നമ്മുടെ കാര്യവും വ്യത്യസ്തമല്ല. ചൂടുള്ളതുകൊണ്ടു നമുക്ക് പേടിക്കാനില്ല എന്ന ശാസ്ത്രവുമായി ഇറങ്ങിയിരിക്കുന്നവര്‍ ഇവിടെയും ഉണ്ടല്ലോ.
3. സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്ക് കൂടും. പത്തു ദിവസം മുന്‍പ് ആസ്ട്രേലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ടിഷ്യൂ പേപ്പര്‍ കിട്ടാതിരുന്നതും ഉള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി ഷോപ്പ് ചെയ്യാന്‍ വന്നവര്‍ തമ്മില്‍ അടികൂടിയതും വര്‍ത്തയായിരുന്നല്ലോ. ഇതൊന്നും നമ്മുടെ ചുറ്റും വരില്ല എന്ന വിശ്വാസമാണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്. പക്ഷെ അടുത്ത പതിനാലു ദിവസത്തിനകം അതും സംഭവിക്കും. ഇനി എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുമെന്ന് പേടിച്ച് ആളുകള്‍ ആവശ്യമുള്ളതും ആവശ്യത്തില്‍ കൂടുതലും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങും, അത് കണ്ടു മറ്റുള്ളവരും വാങ്ങിക്കൂട്ടും. ഇതൊരു പാനിക് സാഹചര്യമാകും. ഒന്ന് പെയ്ത് ഒഴിയുന്നത് പോലെ ഒരു റൌണ്ട് പാനിക് ബയിങ് നടത്തി ഷെല്‍ഫ് കാലിയായതിന് ശേഷം വീണ്ടും അവിടെ സാധനങ്ങള്‍ കണ്ടു തുടങ്ങിയാലേ ഇതവസാനിക്കൂ. അടുത്ത പതിനാലു ദിവസത്തിനകം ഈ കാഴ്ച ഇന്ത്യന്‍ നഗരങ്ങളില്‍ നമ്മള് കാണും. (മറ്റു രാജ്യങ്ങളില്‍ അധികം സംഭവിക്കാത്ത ഒന്നും നമുക്കുണ്ടാകാം, പൂഴ്ത്തിവെയ്പ്പും വില കൂട്ടലും).
4. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങള്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന കന്പനികളുടെ യാത്രകള്‍ ഏതാണ്ട് നിലക്കുകയാണ്. താല്‍ക്കാലം ആഭ്യന്തര യാത്രകള്‍ക്ക് വിലക്കില്ല. പക്ഷെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ നോക്കുന്പോള്‍ മറ്റിടങ്ങളിലെ രാജ്യങ്ങള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കൊറോണയെ പ്രാദേശികമായി പിടിച്ചുകെട്ടണമെങ്കില്‍ ആഭ്യന്തരമായി ചില റൂട്ടുകളില്‍ എങ്കിലും യാത്രാനിയന്ത്രണങ്ങള്‍ വേണ്ടി വരും.
5. വീട്ടിനുള്ളിലെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. പൊതുവില്‍ യാത്രകള്‍ നിയന്ത്രിക്കുന്നത് കൂടാതെ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതില്‍ പോലും നിയന്ത്രണങ്ങള്‍ വരുത്തിയാണ് ഇറ്റലിയും ഫ്രാന്‍സും സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ഞയറാഴ്ച്ച ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി ജനത കര്‍ഫ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത പതിനാലു ദിവസത്തിനകം രാജ്യത്ത് ചിലയിടത്തെങ്കിലും ആളുകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് നിയന്ത്രിക്കേണ്ടി വരും.
6. വാട്ട്സാപ്പിലെ ലോകാവസാനം ഉറപ്പ്: കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രം കൂടുതല്‍ സജീവമാകും. ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറും പ്രധാനമന്ത്രി ഉപയോഗിക്കാന്‍ പോകുന്ന പവര്‍പോയന്റും ഒക്കെയാണ് അവര്‍ ഫേക്ക് ന്യൂസ് ആയി ഉണ്ടാക്കുന്നതെങ്കില്‍ വലിയ താമസമില്ലതെ ലോകമവസാനിക്കുമെന്ന് നോസ്ട്രഡാമസും മറ്റുള്ളവരും പ്രവചിച്ചതിന്റെ തെളിവുമായി അവര്‍ വരും. സൂക്ഷിച്ചാല്‍ ലോകം അവസാനിക്കാതെ നോക്കാം !
കൊറോണ നേരിടുന്നതില്‍ ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി മറ്റുള്ള സ്ഥലങ്ങളില്‍ സംഭവിക്കുന്നതില്‍ നിന്നും നമ്മള് പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ്. കൊറോണക്കാലത്ത് വേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ ഒന്നും സുഖകരമല്ല. മിക്കവാറും ജനാധിപത്യ രാജ്യങ്ങളില്‍ ആളുകളുടെ സഞ്ചാരം ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് സര്‍ക്കാരിന് (ജനങ്ങള്‍ക്കും) ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അകലെയൊരു രാജ്യത്ത് കൊറോണ നിയന്ത്രിക്കാന്‍ ഒരു നഗരം അടച്ചിട്ടു എന്ന് പറയുന്പോള്‍ എന്നാല്‍ മുന്‍കൂറായി കുറെ നിയന്ത്രങ്ങള്‍ കൊണ്ടുവരാം എന്ന് രാജ്യങ്ങള്‍ ചിന്തിക്കുന്നില്ല. അങ്ങനെ അവര്‍ ചെയ്താല്‍ നാട്ടിലെ ജനങ്ങള്‍ അതിനെ അംഗീകരിക്കുകയുമില്ല. പക്ഷെ പതുക്കെപ്പതുക്കെ കൊറോണ അവിടെയും എത്തും, ആയിരം കവിയും, അപ്പോള്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെല്ലാം പരിഭ്രാന്തരാകും, കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും, അത് ജനങ്ങള്‍ അനുസരിക്കുകയും ചെയ്യും.
നാളെ എന്താണ് ഉണ്ടാവാന്‍ സാധ്യതയുള്ളതെന്ന് ഇന്ന് ചിന്തിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ ഇപ്പോള്‍ തന്നെ എടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. അപ്പോള്‍ അടുത്ത പതിനാലു ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാമെങ്കില്‍ അതൊഴിവാക്കാനുള്ള ശ്രമവും ഇന്ന് തന്നെ തുടങ്ങാമല്ലോ. സര്‍ക്കാര്‍ അവരുടെ രീതിക്ക് അവര്‍ക്ക് ആവുന്നത് ചെയ്യും. നിങ്ങളും നിങ്ങളുടെ തരത്തില്‍ മുന്‍കൂട്ടി ചിന്തിച്ചു കാര്യങ്ങള്‍ ചെയ്തു തുടങ്ങുക.
സുരക്ഷിതരായിരിക്കുക!